Kerala

ഓപ്പറേഷൻ സിന്ദൂർ: പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചേക്കും

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. ഈ മാസം 16ന് പ്രത്യേക സമ്മേളനം ചേരാൻ സാധ്യത.

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ്, കേന്ദ്രസർക്കാർ ഇക്കാര്യം പരിഗണിക്കുന്നത്.

വിദേശപര്യടനത്തിലുള്ള സർവകക്ഷി സംഘങ്ങൾ മടങ്ങിയെത്തിയ ശേഷം സമ്മേളനം ചേരാനാണ് ആലോചന.

 

Latest News