ഇന്ത്യന്‍ ഇരു ചക്രവാഹന വിപണിയിലെ ഒരു ലക്ഷത്തിൽ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകൾ പരിചയപ്പെടാം. ഹോണ്ട ആക്ടിവ 110 , ടിവിഎസ് ജൂപിറ്റര്‍, സുസുക്കി ആക്‌സസ് 125 , ടിവിഎസ് എന്‍ടോര്‍ക്ക് 125 , സുസുക്കി അവെനിസ് എന്നിവയാണ് ഒരു സാധാരണക്കാരന്റെ ബജറ്റിൽ ഒതുങ്ങുന്ന വാഹനങ്ങൾ.
അനായാസം ഉപയോഗിക്കാനാവുമെന്നതും ഒരു വീട്ടിലേക്കു വേണ്ട സാധനങ്ങള്‍ എളുപ്പം കൊണ്ടുപോകാനാവുമെന്നതും ഏതു പ്രായക്കാരുടേയും പ്രായോഗിക ഇരുചക്രവാഹനമാക്കി സ്‌കൂട്ടറുകളെ മാറ്റുന്നുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട് മുന്‍നിര വാഹന കമ്പനികളെല്ലാം വൈവിധ്യമാര്‍ന്ന സ്‌കൂട്ടര്‍ മോഡലുകളും വിപണിയിലിറക്കുന്നുണ്ട്. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയതു വഴി ഇന്ത്യയിലെ ഇരുചക്രവാഹനങ്ങളുടെ വില ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇന്നും ഒരു ലക്ഷം രൂപയില്‍ താഴെ വിലയില്‍ നിരവധി സ്‌കൂട്ടറുകള്‍ ലഭ്യമാണ്.
ഹോണ്ട ആക്ടിവ 110
ഇന്ത്യന്‍ വിപണിയിലെ ഒന്നാം നമ്പര്‍ സ്‌കൂട്ടറായ ഹോണ്ട ആക്ടിവ- സ്റ്റാന്‍ഡേഡ്, ഡിഎല്‍എക്‌സ്, സ്മാര്‍ട്ട് എന്നിങ്ങനെ മൂന്ന് മോഡലുകളിലാണ് എത്തുന്നത്. മൂന്നിനും ഒരു ലക്ഷത്തില്‍ താഴെയാണ് വില. സ്റ്റാന്‍ഡേഡിന് 80,977 രൂപയും ഡിഎല്‍എക്‌സിന് 90,996 രൂപയും സ്മാര്‍ട്ടിന് 94,998 രൂപയുമാണ് എക്‌സ് ഷോറൂം വില വരുന്നത്. 109 സിസി എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 7.8 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 9.05എന്‍എം ടോര്‍ക്കും പുറത്തെടുക്കും. മള്‍ട്ടി ഫങ്ഷന്‍ സ്വിച്ച് യൂണിറ്റ്, ഗ്ലൗ ബോക്‌സ്, യുഎസ്ബി ടൈപ് സി ചാര്‍ജിങ് പോട്ട്, ട്യൂബ് ലെസ് ടയറുകള്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, 4.2 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, കീലെസ് സ്റ്റാര്‍ട്ട് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
ടിവിഎസ് ജൂപിറ്റര്‍
നാലു മോഡലുകളിൽ എത്തുന്ന ജൂപിറ്ററിന്റെ അടിസ്ഥാന മോഡലായ ഡ്രമ്മിന്റെ എക്‌സ് ഷോറൂം വില 77,291 രൂപയാണ് വില. ഡ്രം അലോയ് 83,091 രൂപ, ഡ്രം എസ്എക്‌സ്‌സി 86,641 രൂപ, ഡിസ്‌ക് എസ്എക്‌സ്‌സി 90,441 രൂപ എന്നിങ്ങനെയാണ് മറ്റു മോഡലുകളുടെ വില. 113 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6,500 ആര്‍പിഎമ്മില്‍ 7.9 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 9.8 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 33 ലീറ്ററിന്റെ അണ്ടര്‍ സീറ്റ് സ്റ്റോറേജും 2 ലീറ്ററിന്റെ ഗ്ലൗ ബോക്‌സുമുണ്ട്. ഫ്യുവല്‍ കാപ് പുറത്താണ്. ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ വിത്ത് വോയ്‌സ് കമാന്‍ഡ്, കോള്‍ ആന്റ് എസ്എംഎസ് മുന്നറിയിപ്പുകള്‍ എന്നിവക്കൊപ്പം ആപ്പ് വഴി വാഹനം കണ്ടെത്താനുള്ള ഓപ്ഷനും ശരാശരി ഇന്ധനക്ഷമത അറിയാനുള്ള സംവിധാനവുമുണ്ട്.
സുസുക്കി ആക്സസ് 125
125 സിസി വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള സ്‌കൂട്ടറാണ് സുസുക്കി ആക്‌സസ് 125. ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക്, റൈഡ് കണക്ട് എഡിഷന്‍, റൈഡ് കണക്ട് ടിഎഫ്ടി എഡിഷന്‍ എന്നിങ്ങനെ നാലു മോഡലുകളിൽ ലഭ്യമാണ്. ഏറ്റവും ഉയര്‍ന്ന മോഡലിന് 1,01,900 രൂപയോളം എക്‌സ് ഷോറൂം വില വരും. എന്നാല്‍ സ്റ്റാന്‍ഡേഡ് ഡ്രം ബ്രേക്ക് എഡിഷന് 83,800 രൂപയും ഡിസ്‌ക് ബ്രേക്കിന് 90,500 രൂപയും റൈഡ് കണക്ട് എഡിഷന് 95,100 രൂപയുമാണ് വില വരുന്നത്. 125 സിസി എന്‍ജിന്‍ 6,500 ആര്‍പിഎമ്മില്‍ 8.3 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 4.2 ഇഞ്ച് ബ്ലൂടൂത്ത് കണക്ഷനുള്ള ഡിജിറ്റല്‍ കണ്‍സോളും ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും എല്‍ഇഡി ലൈറ്റുകളും എക്‌സ്‌റ്റേണല്‍ ഫ്യുവല്‍ ഫ്‌ളാപ്പുമാണ് പ്രധാന ഫീച്ചറുകള്‍.
ടിവിഎസ് എന്‍ടോര്‍ക്ക് 125
സ്‌കൂട്ടറുകളിലെ കരുത്തുറ്റ മോഡല്‍ നാലാം സ്ഥാനത്താണ് എത്തുന്നത്. 125 സിസി എന്‍ജിന്‍ 7,500 ആര്‍പിഎമ്മില്‍ 9.3 ബിഎച്ച്പി കരുത്ത് പുറത്തെടുക്കും. പരമാവധി വേഗം മണിക്കൂറില്‍ 90.1 കിലോമീറ്റര്‍. 0-60 കിലോമീറ്റര്‍ വേഗത്തിലേക്ക് 8.9 സെക്കന്‍ഡില്‍ കുതിച്ചെത്തും. സ്ട്രീറ്റ്, സ്‌പോര്‍ട്, റൈഡ് എന്നിങ്ങനെ മൂന്ന് ഡിസ്‌പ്ലേ മോഡുകള്‍. ബ്ലൂ ടൂത്ത് കണക്ഷനുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കോള്‍-മെസേജ് അലര്‍ട്ട്, നാവിഗേഷന്‍ അസിസ്റ്റ്, ഫോണ്‍ ബാറ്ററി ഡിസ്‌പ്ലേ, പാര്‍ക്ക്ഡ് ലൊക്കേഷന്‍ അസിസ്റ്റ്, ഓട്ടോ റിപ്ലേ എസ്എംഎസ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഡിസ്‌ക് 87,542 രൂപ, റേസ് എഡിഷന്‍ 93,132 രൂപ, സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ 98,117 രൂപ, റേസ് എക്‌സ്പി 98,777, എക്‌സ്ടി 1,07,362 എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില.
സുസുക്കി അവെനിസ്
125 സിസി എന്‍ജിനാണ് സുസുക്കി അവെനിസില്‍. 6,750 ആര്‍പിഎമ്മില്‍ 8.5ബിഎച്ച്പി കരുത്തും 5,550 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. മൂന്നു മോഡലുകള്‍ സ്റ്റാന്‍ഡേഡ് എഡിഷന് 91,400 രൂപയും അവെനിസ് 93,200 രൂപയും അവെനിസ് സ്‌പെഷല്‍ എഡിഷന്‍ 94,000 രൂപയുമാണ് എക്‌സ് ഷോറൂം വില. 1 ലീറ്റര്‍ ഡാഷ്‌ബോര്‍ഡ് സ്‌പേസും യുഎസ്ബി ചാര്‍ജിങ്, മോട്ടോര്‍ സൈക്കിള്‍ ഇന്‍സ്പയേഡ് ഇന്‍ഡിക്കേറ്ററുകളുമുണ്ട്.