തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. വെങ്ങാനൂരിലാണ് സംഭവം നടന്നത്.
ഇന്ന് രാവിലെയാണ് പനങ്ങോട് ഏലാകരയിൽ യുവാക്കള്‍ കുളിക്കാനെത്തിയത്. ഇതിനിടയിലാണ് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻ്റെ അസ്ഥികുടം കണ്ടെത്തിയത്.
പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിലെ ദുരൂഹത പൊലീസ് അന്വേഷിച്ച് വരികയാണ്.