ചേരുവകൾ
വെള്ളരിക്ക – ഇടത്തരം ഒന്ന്, തക്കാളി അരിഞ്ഞത് – 2 എണ്ണം, ഉണക്ക ചെമ്മീൻ – ഒരു കപ്പിന്റെ മൂന്നിൽ ഒരുഭാഗം, പച്ചമാങ്ങ – 2 എണ്ണം, പച്ചമുളക് – 2 എണ്ണം, മഞ്ഞൾപൊടി – അര ടീസ്പൂൺ, മുളകുപൊടി – അര ടീസ്പൂൺ, കറിവേപ്പില – കുറച്ച്, വെള്ളം – ഒന്നര കപ്പ്, ഉപ്പ് – പാകത്തിന്, തേങ്ങ അരച്ചത് – ഒന്നര കപ്പ്, വെളിച്ചെണ്ണ – ഒന്നര ടേബിൾസ്പൂൺ, കടുക് മുക്കാൽ – ടീസ്പൂൺ, ഉള്ളി അരിഞ്ഞത് – 4 എണ്ണം, ഉണക്കമുളക് – ഒന്ന് പൊട്ടിച്ചത്
തയാറാക്കുന്ന വിധം:-
കളിമൺ പാത്രത്തിൽ ചതുരത്തിൽ അരിഞ്ഞ വെള്ളരിക്ക മുതൽ ഉപ്പു വരെയുള്ള ചേരുവകൾ ചേർത്ത്15 മിനിറ്റ് വേവിക്കുക. ശേഷം അരച്ച തേങ്ങ ചേർത്ത് ഒന്നുകൂടി വേവിച്ച് ഓഫ് ചെയ്യുക. പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് ഉണക്കമുളക് ഇട്ട് മൂക്കുമ്പേൾ ഉള്ളിയും കറിവേപ്പിലയും അൽപം മുളകുപൊടിയും ചേർത്ത് ബ്രൗൺ നിറമാകുമ്പോൾ കറിയിൽ ഒഴിച്ച് മൂടി വച്ച് 10 മിനിറ്റിനുശേഷം വിളമ്പാം.