ചേരുവകൾ
ചിക്കൻ– ഒരു കിലോ ചെറിയ കഷണങ്ങളാക്കിയത്,മഞ്ഞൾപൊടി– ഒരു ടീസ്പൂൺ,
കശ്മീരി ചില്ലി പൗഡർ– 2 ടേബിൾ സ്പൂൺ, ഒരു നാരങ്ങയുടെ നീര്, ഇഞ്ചി– വെളുത്തുള്ളി– ഉള്ളി ചതച്ചത് 2ടേബിൾ സ്പൂൺ, ഉപ്പു– പാകത്തിന്, കറിവേപ്പില– ആവശ്യത്തിന്, ഉള്ളി– 30 എണ്ണം, വെളിച്ചെണ്ണ– വറുക്കാൻ ആവശ്യത്തിന്, ഗരംമസാല– പൊടിച്ചത് ഒരു ടീസ്പൂൺ, മല്ലിപ്പൊടി– ഒരു ടീസ്പൂൺ, വറ്റൽമുളക്– 4 എണ്ണം, വറ്റൽമുളക് ചതച്ചത്– 2 ടീസ്പൂൺ, ടൊമാറ്റോ സോസ്– അര കപ്പ്.
തയാറാക്കുന്ന വിധം:-
ബൗളിൽ വൃത്തിയാക്കിയ ചിക്കനും മഞ്ഞൾപൊടി മുതൽ കറിവേപ്പില വരെയുള്ളവയും മുക്കാൽ ഭാഗം ഇഞ്ചി – വെളുത്തുള്ളി – ഉള്ളി ചതച്ചതും ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കുക. ശേഷം പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചിക്കൻ വറുത്തെടുക്കണം. അതേ എണ്ണ കുറച്ചെടുത്ത് വറ്റൽമുളകും ചെറുതായി അരിഞ്ഞ ഉള്ളിയും ഇട്ട് വഴറ്റി, ബാക്കിയുള്ള ഇഞ്ചി–വെളുത്തുള്ളി– ഉള്ളി ചതച്ചതും കറിവേപ്പിലയും ഇട്ട് വീണ്ടും വഴറ്റണം. അതു കഴിഞ്ഞ് ടൊമാറ്റോ സോസും ചേർത്തിളക്കി കുറച്ച് കശ്മീരി ചില്ലി പൗഡറും ഗരംമസാലയും മല്ലിപ്പൊടിയും ചതച്ച വറ്റൽമുളകും ചേർത്തു വഴറ്റുക. ഇതിൽ വറുത്ത ചിക്കനും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.