ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നത് ഫിറ്റ്നസ് നിയന്ത്രിക്കുന്നതിന് വളരെ പ്രധാനമാണ്. ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉപയോഗിച്ച് ശരീരത്തിന് ഭക്ഷണം നല്‍കുന്നത് പ്രധാനമാണ്. ഡിഎന്‍എ സിന്തസിസ്, ഊര്‍ജ ഉല്‍പ്പാദനം, നാഡീവ്യൂഹം പ്രവര്‍ത്തനം തുടങ്ങിയ വിവിധ പ്രക്രിയകളില്‍ ശരീരത്തെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ ബി 12. വിറ്റാമിന്‍ ബി 12 ശരീരത്തിന് അത്യാവശ്യമാണ്. കാരണം ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം ആരോഗ്യകരമായി നിലനിര്‍ത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. എന്താണ് വിറ്റാമിന്‍ ബി12? നോക്കാം ഇവയുടെ ലക്ഷണങ്ങള്‍…..
എന്താണ് വിറ്റാമിന്‍ ബി12?
പാലുല്പന്നങ്ങള്, ഇറച്ചി, മത്സ്യം, പൗള്‍ട്രി, ചീസ്, സിറിയലുകള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ കാണുന്ന ജലത്തില്‍ ലയിക്കുന്ന വിറ്റമിനാണ്, വിറ്റമിന്‍ ബി12. വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമാണ് ഇത് ശരീരത്തിലെത്തുന്നത്. നാഡികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കോശങ്ങളുടെ ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കാനും, ഡിഎന്‍എയുടെ രൂപീകരണത്തിനും വിറ്റാമിന്‍ ബി12 സഹായിക്കുന്നു.
ലക്ഷണങ്ങള്‍?
ക്ഷീണം, തളര്‍ച്ച, വിളറിയ ചര്‍മ്മം, തലവേദന, മനംമറിച്ചില്‍, ഛര്‍ദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകല്‍, ഓസ്റ്റിയോപൊറോസിസ്, ചര്‍മ്മത്തിലെ മഞ്ഞനിറം, മറവി, വിഷാദം, മലബന്ധം, നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെ വരുക, കൈ- കാലുകളില്‍ മരവിപ്പ്, നാഡീസംബന്ധമായ പ്രശ്നങ്ങള്‍, കാഴ്ച പ്രശ്നങ്ങള്‍, വായ്പ്പുണ്ണ് തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.
കഫൈന്‍ അടങ്ങിയ പാനീയങ്ങള്‍ അധികം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഇത് വിറ്റാമിന്‍ ബി12 അഭാവത്തിനും കാരണമാകും. കൂടാതെ സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് വിറ്റാമിന്‍ ബി12 അഭാവത്തിന് കാരണമാകാം.
വിറ്റാമിന്‍ ബി12 ലഭിക്കാനായി ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മുട്ട, മത്സ്യം, പാല്, യോഗട്ട്, ചീസ്, മറ്റ് പാലുത്പന്നങ്ങള്‍, ബീഫ്, സാല്‍മണ്‍ ഫിഷ്, ചൂര,മത്തി….. ഇവയില്‍ വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്.