ചേരുവകൾ
വെളിച്ചെണ്ണ– 5ടീസ്പൂൺ, കടുക് – അര ടീസ്പൂൺ, വറ്റൽമുളക്– രണ്ട് എണ്ണം, ഇഞ്ചി– ചെറിയ കഷണം കനം കുറച്ച് നീളത്തിൽ അരിഞ്ഞത്, വെളുത്തുള്ളി– ഒരു കുടം പൊടിയായി അരിഞ്ഞത്, പച്ചമുളക്– അഞ്ച് എണ്ണം അരിഞ്ഞത്, ഉള്ളി– 50 ഗ്രാം അരിഞ്ഞത്, കറിവേപ്പില– രണ്ടു തണ്ട്, മഞ്ഞൾപൊടി– അര ടീസ്പൂൺ,
കൂർക്ക– 100 ഗ്രാം കഷണങ്ങളാക്കിയത്, കൂൺ– 50 ഗ്രാം കഷണങ്ങളാക്കിയത്, കശുവണ്ടിപ്പരിപ്പ്– 50 ഗ്രാം െവള്ളത്തിൽ കുതിർത്തത്, കുടംപുളി– രണ്ട് ചുള വെള്ളത്തിൽ കുതിർത്തത്, ഉപ്പ്– പാകത്തിന്, തേങ്ങ– ഒന്നിന്റെ പകുതി ചിരകിയത്, ഇഞ്ചി– അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ, പച്ചമുളക്– ഒരെണ്ണം, ചുവന്നുള്ളി– 3 എണ്ണം,
കുരുമുളകുപൊടി– അര ടീസ്പൂൺ, വെളിച്ചെണ്ണ– ഒരു ടേബിൾ സ്പൂൺ.
തയാറാക്കുന്ന വിധം:-
പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽമുളകും മൂപ്പിച്ച ശേഷം ഇഞ്ചി മുതൽ കറിവേപ്പില വരെയുള്ളവ ചേർത്തു വഴറ്റുക. ചുവന്നുള്ളിയുടെ നിറം മാറിത്തുടങ്ങുമ്പോൾ മഞ്ഞൾപൊടി ഇട്ടിളക്കി കൂർക്കയും കൂണും കശുവണ്ടിപ്പരിപ്പും േചർത്ത് അൽപം വെള്ളം തളിച്ചു ചെറുതീയിൽ വേവിക്കണം. ശേഷം പുളി കുതിർത്തതും അൽപം പുളിവെള്ളവും ഉപ്പും േചർത്തിളക്കുക. അതിനുശേഷം തേങ്ങ മുതൽ ഉള്ളി വരെയുള്ളവ ചതച്ചതും കുരുമുളകുപൊടിയും വെളിച്ചെണ്ണയും ഒഴിച്ചിളക്കി അൽപസമയം കൂടി ചെറുതീയിൽ വേവിച്ച് വാങ്ങിവയ്ക്കാം.