Kerala

സിൽവർലൈൻ, ഹൈവേ വികസനം; മുഖ്യമന്ത്രി കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും | Pinarayi Vijayan will meet with Union Ministers

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. നാളെ ഉച്ചയ്ക്ക് 12:30ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കും.

മറ്റന്നാൾ 1 മണിക്ക്, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഹൈവേ വികസനം സമയബന്ധിതമായി തീർക്കണമെന്ന് ആവശ്യപ്പെടും. കേരളത്തിന്റെ താത്പര്യങ്ങളുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ വേഗത്തിലാക്കുന്നതാണ് ഈ കൂടിക്കാഴ്ചകളുടെ പ്രധാന ലക്ഷ്യം.

STORY HIGHLIGHT :  Pinarayi Vijayan will meet with Union Ministers