Recipe

രണ്ട് മിനിറ്റിൽ തയ്യാറാക്കിയെടുക്കാം കിടിലൻ ആപ്പിൾ ടീ – apple tea

ആപ്പിൾ ടീയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ആപ്പിൾ ടീ. ദിവസവും ആപ്പിൾ ടീ കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഈ ഐറ്റം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

ചേരുവകൾ

  • ആപ്പിൾ – 1 എണ്ണം
  • വെള്ളം -2 ഗ്ലാസ്‌
  • ചായപ്പൊടി – 1 സ്പൂൺ
  • തേൻ / പഞ്ചസാര – 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേയ്ക്ക് ആപ്പിൾ ചെറിയ കഷ്ണങ്ങളായിട്ട് കൊടുക്കുക. ശേഷം ചായപ്പൊടി കൂടി ഇതിലേയ്ക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ചെടുക്കാം. തിളപ്പിച്ചതിനുശേഷം ഇതിനെ ഒരു ഗ്ലാസിലേയ്ക്ക് അരിച്ചൊഴിക്കുക ശേഷം ആവശ്യത്തിന് പഞ്ചസാരയോ തേനോ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്.

STORY HIGHLIGHT: apple tea