മധുരം ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു രുചികരമായ ഐറ്റമാണ് ബ്രൗണി. കുട്ടികൾക്കും മുതിർന്നവർക്കും തയ്യാറാക്കി നല്കിയാലോ ഒരു അടിപൊളി ചോക്ലേറ്റ് ബ്രൗണി.
ചേരുവകൾ
ഡാർക്ക് ചോക്ലേറ്റ് – 180 ഗ്രാം
ബട്ടർ – 150 ഗ്രാം
മൈദ – 150 ഗ്രാം
പഞ്ചസാര പൊടിച്ചത്- 175 ഗ്രാം
കൊക്കോ പൗഡർ – 15 ഗ്രാം
ഉപ്പ് – ഒരു നുള്ള്
മുട്ട – 4
വാനില എസൻസ് – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ പഞ്ചസാര ഇട്ട് അതിൽ ഓരോ മുട്ട വീതം നന്നായി യോജിപ്പിക്കുക. ശേഷം ഉരുക്കിയ ബട്ടറും ചോക്ലേറ്റും വാനില്ല എസൻസും നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക.
വേറൊരു ബൗൾ എടുത്ത് ഇതിലോട്ട് മൈദയും ഉപ്പും കൊക്കോ പൗഡറും അരിച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഈ മൈദയുടെ മിശ്രിതം തയാറാക്കി വച്ചിരിക്കുന്ന ചോക്ലേറ്റ് മിശ്രിതത്തിലോട്ട് നന്നായി യോജിപ്പിക്കുക. മൈദ തടവിയ 8 ഇഞ്ച് പാനിൽ തയാറാക്കിയ മിശ്രിതം ഒഴിച്ച് 150 ഡിഗ്രിയിൽ 20 – 25 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.
STORY HIGHLIGHT: chocolate brownie