India

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന ബ്രസീലിന് നന്ദി അറിയിച്ച് പാര്‍ലമെന്ററി പ്രതിനിധി സംഘം

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന ബ്രസീലിന് നന്ദി അറിയിച്ച് ശശി തരൂര്‍ എംപി നയിക്കുന്ന പാര്‍ലമെന്ററി പ്രതിനിധി സംഘം.

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വയുടെ പ്രധാന ഉപദേശകന്‍ ഷെല്‍സോ അമൊറിമുമായി നടത്തിയ കൂടികാഴ്ചയിലാണ് പാര്‍ലമെന്ററി പ്രതിനിധി സംഘം ബ്രസീലിന് നന്ദി അറിയിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യയുടെ നടപടികള്‍ വിശദീകരിച്ച സംഘം സമാധാനം, സുരക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത പങ്കുവയ്ക്കുകയും ഭീകരവാദത്തിനെതിരെ ആഗോള സഹകരണം ശക്തിപ്പെടേണ്ടതിന്റെ ആവശ്യം വിശദീകരിക്കുകയും ചെയ്തു.

കൊളംബിയ സന്ദര്‍ശിച്ച ശേഷമാണ് പ്രതിനിധി സംഘം ബ്രസീലില്‍ എത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി ഏഴ് പാര്‍ലമെന്ററി പ്രതിനിധി സംഘങ്ങളാണ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്.