Kerala

പിറവത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

എറണാകുളം പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ഓണക്കൂര്‍ സ്വദേശി അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്.

ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി പിന്നീട് വീട്ടില്‍ മടങ്ങിയെത്തിയില്ല. പാമ്പാക്കുട ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

അ‍ർജുൻ ഇന്നലെ സ്കൂളിൽ എത്തിയിട്ടില്ല എന്ന് സ്കൂൾ അധികൃതർ വീട്ടിൽ അറിയിച്ചതിനെ തുട‍ർന്നാണ് കുടുംബം കുട്ടിയെ കാണുന്നില്ല എന്ന വിവരം അറിയുന്നത്.

അ‍ർജുൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ട്. കുട്ടി ഒരു ബസില്‍ കയറുന്നതായി കണ്ടതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.

Latest News