Celebrities

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മടങ്ങിയെത്തുന്നു; സന്നദ്ധതയറിയിച്ചു താരം | AMMA

ഈ മാസം 22നാണ് അമ്മ ജനറൽബോഡി കൊച്ചിയിൽ നടക്കുക

താരസംഘടനയായ അമ്മയെ ചൊല്ലിയുള്ള വിവാ​​ദങ്ങളിലും പൊട്ടിത്തെറിയിലും ശാശ്വത പരിഹാരം വരുന്നു. ഇടക്കാല യോജിപ്പ്- വിയോജിപ്പുകളിൽ അം​ഗങ്ങൾ എതിർപ്പുയർത്തിയെങ്കിലും അഡ്ഹോക്  കമ്മിറ്റിയാണ് നിലവിൽ ഭരണം നടത്തുന്നത്.

ഇപ്പോഴിതാ സംഘടനയുടെ പ്രസിഡൻറായി മോഹൻലാൽ തുടരാൻ സന്നദ്ധത അറിയിച്ചു രം​ഗത്ത് വന്നിരിക്കുകയാണ്. പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് മോഹൻലാൽ അഡ്ഹോക്  കമ്മിറ്റിയെ അറിയിച്ചു. എന്നാൽ രാജിവച്ച സിദ്ദീഖിന് പകരം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയൊരാളെ തെരഞ്ഞെടുക്കും. ഈ മാസം 22നാണ് അമ്മ ജനറൽബോഡി കൊച്ചിയിൽ നടക്കുക.

ലൈംഗിക ആരോപണം ഉയർന്നതിനെ തുടർന്ന് ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദീഖ് രാജിവച്ചതോടെയാണ് താര സംഘടനയിൽ പ്രതിസന്ധി രൂപപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന വിവാദങ്ങളെ തുടർന്ന് അമ്മ ഭാരവാഹികൾ ഒന്നടങ്കം രാജിവെച്ചിരുന്നു.

മോഹൻലാൽ പ്രസിഡൻ്റായ കമ്മിറ്റി രാജിവെച്ചെങ്കിലും അഡ്ഹോക്ക്  കമ്മിറ്റിയായി  തുടരുകയാണ്. അതിനിടയാണ് ഈ മാസം 22ന് ജനറൽബോഡിയോഗം ചേർന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ സംഘടന ഒരുങ്ങുന്നത്.

content highlight: AMMA

 

Latest News