സ്കൂള്‍ പ്രവേശനോത്സവം ഗംഭീരമായി കഴിഞ്ഞിരിക്കുന്നു. ഇന്നു മുതല്‍ കുരുന്നകളെല്ലാം സ്കൂള്‍ മുറ്റങ്ങളിലും ക്ലാസ്മുറികളിലും കരച്ചിലും ചിരിയും കളിയുമായി ഒത്തുചേര്‍ന്ന് തുടങ്ങും. തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ നിന്നും മനസ്സു നിറയ്ക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. 57 കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് ഇറങ്ങി. എം.പി എ.എ. റഹീം എത്തി കുരുന്നുകള്‍ക്കെല്ലാം ബാഗും പുസ്തകങ്ങളും പുതിയ വസ്ത്രങ്ങളും മിഠായിയും നല്കി. മറ്റാരെക്കാളും ആ കുരുന്നുകളുടെ സ്കൂള്‍ പ്രേവശനമാണ് ഏറെ ആകര്‍ഷകമായത്.
ഇതാദ്യമായാണ് ഇത്രയും കുട്ടികള്‍ സ്കൂളില്‍ പ്രവേശനം നേടുന്നത്. ശിശുക്ഷേമ സമിതി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അരുണ്‍ഗോപി അധ്യക്ഷത വഹിച്ചു. എല്‍.കെ.ജി, യു.കെ.ജി വിഭാഗങ്ങളിലേക്ക് 15 പേരും ഒന്നാം ക്ളാസിലേക്ക് 7 പേരും തങ്ങളുടെ സ്കൂളുകളില്‍ എത്തിയത് ജനറല്‍ സെക്രട്ടറി അരുണ്‍ഗോപിയുടെ കൈയും പിടിച്ചാണ്. 2 മുതല്‍ പ്ളസ് ടു വരെ ക്ളാസുകളിലായി പഠിക്കുന്ന മറ്റ് 34 കുട്ടികളും ഇവര്‍ക്കൊപ്പം സ്കൂളിലെത്തി. കുട്ടികളില്‍ 15 പേര് പട്ടം ഗേള്‍സിലും 42 പേര് മോഡല്‍ എല്‍.പി.എസിലും വിദ്യാര്‍ഥികളാണ്. കൊല്ലം ശിശുക്ഷേമ സമിതിയില്‍ നിന്ന് 17 കുട്ടികളും ആലപ്പുഴയില്‍ അഞ്ചും പത്തനംതിട്ടയിലും മലപ്പുറത്തും 9 വീതവും എറണാകുളത്ത് ഒന്നും പാലക്കാട് ഏഴും കോഴിക്കോടും കാസര്‍കോടും 4 കുട്ടികള്‍ വീതവും സ്കൂളുകളില്‍ എത്തി.
CONTENT HIGH LIGHTS; 57 children from the Child Welfare Committee enter the world of learning; The new academic year begins with a heart-warming sight