മലപ്പുറം: യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വേണ്ടി പ്രചാരണത്തിനായി അബ്ബാസലി തങ്ങളെത്തി.
നിലമ്പൂർ മുണ്ടേരി ഭാഗത്തെ പ്രചാരണത്തിനാണ് അബ്ബാസലി തങ്ങൾ എത്തിയത്. യുഡിഎഫ് കൺവെൻഷൻ വിവാദങ്ങൾ നിലനിൽക്കെയാണ് അബ്ബാസലി തങ്ങൾ പ്രചാരണത്തിനെത്തിയത്.
യുഡിഎഫ് കൺവെൻഷനിൽ നിന്ന് പാണക്കാട് കുടുംബം വിട്ടുനിന്ന സംഭവം ‘കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്’ മൂലം സംഭവിച്ചതാണെന്ന് അബ്ബാസലി തങ്ങൾ പറഞ്ഞിരുന്നു.
ഇത് സാധാരണയായ ഒരു കാര്യമാണെന്നും ഇനിയുള്ള എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും അബ്ബാസലി തങ്ങൾ പറഞ്ഞു. മറ്റ് ചില പരിപാടികൾ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാൻ കഴിയാതിരുന്നത്- അബ്ബാസലി തങ്ങൾ പറഞ്ഞു.