കൊച്ചി നെട്ടൂരില്‍ കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവ് പിടിയിൽ. ട്യൂഷന്‍വിട്ട് വീട്ടിലേക്ക് വരുകയായിരുന്ന കുട്ടികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും തട്ടികൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം ചങ്ങരംകുളം പന്താവൂര്‍ ചെറുപറമ്പില്‍ സുധീഷിനെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകിട്ട് ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന നാലാംക്ലാസിലെ രണ്ടുവിദ്യാര്‍ഥിനികളെയാണ് സ്കൂട്ടറിലെത്തി ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി കുടുംബം പനങ്ങാട് പോലീസിന് പരാതി നല്‍കിയത്. സംഭവത്തിൽ പനങ്ങാട് പോലീസ് നേരത്തെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
STORY HIGHLIGHT: kochi nettoor accused arrested