സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം സ്വര്‍ണമാല കവര്‍ന്ന കൊച്ചുമകന് പിടിയിൽ. അടിമാലി മച്ചിപ്ലാവ് പുളിക്കല്‍ മേരിയാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ മൂത്ത മകന്റെ മകന് അഭിലാഷ് ആണ് പ്രതി.
മച്ചിപ്ലാവിലെ വീട്ടില്‍ മകന് തമ്പി, ഭാര്യ ട്രീസ എന്നിവര്‍ക്കൊപ്പമാണ് മേരി താമസിച്ചിരുന്നത്. ഞായറാഴ്ച്ച എല്ലാവരും പള്ളിയിൽ പോയ ശേഷം അഭിലാഷ് കട്ടിലില്‍ കിടക്കുകയായിരുന്ന മുത്തശ്ശിയുടെ മുഖത്ത് തലയിണ അമര്‍ത്തിയശേഷം രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണമാല ബലമായി പൊട്ടിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പള്ളിയില്‍നിന്ന് മക്കള്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ തന്നെ ഇവർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദിയം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. അഭിലാഷ് മുന്‍പും സമാന കേസുകളില്‍ പ്രതിയായിട്ടുണ്ട്. മോഷ്ടിച്ച മാല നെടുങ്കണ്ടത്ത് വിറ്റതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. മാല കണ്ടെത്താനായിട്ടില്ല. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
STORY HIGHLIGHT: grandson steal grandmother chain