മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് ഉർവശി മലയാളികൾ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് ഉർവശിയെ വിളിക്കുന്നത് തന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ ഉർവശി തന്റെ മകളെക്കുറിച്ച് പറയുന്ന ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത് മകൾ സിനിമയിലേക്ക് വരുന്നതിനെക്കുറിച്ചും മകൾ അഭിനയിക്കുന്നതിനെ കുറിച്ചും ആണ് ഇപ്പോൾ ഉർവശി സംസാരിക്കുന്നത് ഉർവശിയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്
എന്റെ മകളെ ഒരു ഫോട്ടോയ്ക്ക് നിർത്തുന്നതിനോട് പോലും എനിക്ക് താല്പര്യമുണ്ടായിരുന്നില്ല ഞാൻ അവളോട് പറയുമായിരുന്നു അങ്ങനെ നിൽക്കേണ്ട കാര്യമില്ല എന്ന് അവൾ പഠിച്ച് നല്ല ജോലി ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം . അവൾ നല്ല രീതിയിൽ പഠിക്കുന്ന കുട്ടിയുമായിരുന്നു അതുകൊണ്ടുതന്നെ എനിക്ക് അവൾ പഠിക്കുന്നതിനോടായിരുന്നു കൂടുതൽ താല്പര്യം. പ്ലസ് ടുവിന് 85% മാർക്ക് വാങ്ങിയാണ് അവൾ വിജയിച്ചത് അതിനുശേഷം ആണ് ബാംഗ്ലൂരിൽ പുതിയ കോഴ്സിന് ചേരുന്നത് അത് കഴിഞ്ഞപ്പോൾ ഞാൻ ആണ് അവളോട് പറഞ്ഞത് നീ സ്വന്തമായി ഒരു ജോലി ചെയ്യണം എന്നാണ്
ജോലിചെയ്ത് കിട്ടുന്ന കാശ് കൊണ്ട് ജീവിക്കാൻ പഠിക്കണമെന്നും പറയും ഇല്ലെങ്കിൽ നീ ഒരു സെലിബ്രിറ്റി കുട്ടിയായി മാറുകയുള്ളൂ എന്നാണ് ഞാൻ പറഞ്ഞു കൊടുക്കാറുള്ളത് മകൾ അഭിനയിക്കുന്നതിനോട് ഒന്നും എനിക്ക് താല്പര്യമില്ലെന്ന് അവൾ ജോലി ചെയ്യുന്നതാണ് തനിക്ക് ഇഷ്ടം എന്നുമാണ് ഉർവശി വ്യക്തം ആക്കുന്നത് . അതേസമയം ഉർവശിയുടെ മകൾ തേജാലക്ഷ്മി ഇപ്പോൾ നിരവധി ഫോട്ടോഷൂട്ടുകളുടെയും മറ്റും ഭാഗമായി മാറിയിട്ടുണ്ട്