Recipe

ചപ്പാത്തി,പൊറോട്ട ,അപ്പം,ദോശ ,ചോറ് അങ്ങനെ എല്ലാത്തിന്റെ കൂടെയും ചേരുന്ന ഒരു കറിയാണിത്..എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

ചേരുവകൾ

വെളിച്ചെണ്ണ – 11/2 ടേബിൾ സ്പൂൺ
കടുക് -1/2 ടീസ്പൂൺ
സവാള -1 എണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി -1 എണ്ണം ചെറുത് (വലുത് എങ്കിൽ പകുതി )
ഉരുളക്കിഴങ്ങ് -2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി അരച്ചത് -1 ടീസ്പൂൺ
ഉപ്പ്
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മുളക് പൊടി 11/2 ടീസ്പൂൺ
പെരും ജീരകപ്പൊടി -1/4 ടീസ്പൂൺ
കറിവേപ്പില -2 തണ്ട്
വെള്ളം

തയ്യാറാക്കുന്ന വിധം

1. കുക്കർ സ്റ്റോവിൽ വെച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടി വന്ന ശേഷം സവാളയും ഇഞ്ചി വെളുത്തുള്ളി അരച്ചതും ഉപ്പും ചേർത്തു വഴറ്റുക.

2. ഉള്ളി വഴന്നു വന്ന ശേഷം തക്കാളിയും ചേർത്തു വഴറ്റുക.കറിവേപ്പിലയും ചേർക്കുക.

3. ഇനി ഇതിലേക്ക് മഞ്ഞൾ പൊടിയും മുളക് പൊടിയും പെരും ജീരകപ്പൊടിയും ഇട്ട് വഴറ്റിയ ശേഷം ഉരുളക്കിഴങ്ങു ചെറുതായി മുറിച്ചെടുത്തതും ചേർത്തു മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക.

4. കുക്കർ 2 വിസിൽ വന്ന ശേഷം തീ ഓഫ് ചെയ്ത് ആവി പോയ ശേഷം തുറന്നിട്ട് ഉരുളക്കിഴങ്ങു ചെറുതായി ഒന്ന് ഉടച്ചെടുക്കുക.

കുറച്ചു തിക്കായിട്ടുള്ള ഒരു കറിയാണിത്.