ചായക്ക് രുചി കിട്ടാനും, കറികള്‍ക്ക് നല്ല മണവും സ്വാദും കിട്ടാനും ആളുകള്‍ കറുവാപ്പട്ട ഉപയോഗിക്കാറുണ്ട്. കറുവാപ്പട്ട ശരീരത്തിന് വളരെ നല്ലതാണ്. എന്നാല്‍ കറുവാപ്പട്ട മുടിയുടെ ആരോഗ്യത്തിനും അതിന്റെ ഉളള് വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് എത്ര പേര്‍ക്ക് അറിയാം? മുടി കൊഴിച്ചില്‍ നിസ്സാരമായി ഒരിക്കലും കാണരുത്. പല കാരണങ്ങളാല്‍ മുടി കൊഴിയാന്‍ സാധ്യതയുണ്ട്. മുടി കൊഴിച്ചില്‍ അമിതമായാല്‍ കഷണ്ടി വരുന്നതിലേയ്ക്ക് നയിക്കുന്നു. പലര്‍ക്കും മുടി കൊഴിഞ്ഞ് പോയാല്‍ പിന്നെ പുതിയ മുടി വരാറില്ല. ഇത്തരത്തില്‍ പുതിയ മുടി വളരാതെ ഇരിക്കുന്നതാണ് ഏറ്റവും അപകടകരം.
നോക്കാം കറുവാപ്പട്ട മുടിയുടെ ആരോഗ്യത്തെ എങ്ങനെ സംരക്ഷിക്കുമെന്ന്…..
കറുവാപ്പട്ടയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് മുടിവളരുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. തലയില്‍ ഉണ്ടാകുന്ന ഇന്ഫ്ലമേഷന് കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. തലയില്‍ ഉണ്ടാകുന്ന കുരുക്കള്‍, താരന് എന്നിവയെല്ലാം നീക്കം ചെയ്യുന്നതിന് കറുവാപ്പട്ട സഹായിക്കുന്നുണ്ട്.
എങ്ങനെ ഉപയോഗിക്കാം ?
1. രണ്ട് ടെബിള്‍ സ്പൂണ്‍ ബദാമും കറുവാപ്പട്ടയുടെ പൊടിയും വെളളിച്ചണ്ണയുമായി യോജിപ്പിച്ച് കുഴമ്പ് രീപത്തിലാക്കുക. ശേഷം തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് മുടിയില്‍ വെളളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ 2 ദിവസം ഈ മാസ്ക് ഉപയോഗിച്ചാല്‍ മുടി കൊഴിച്ചില്‍ തടയാനും മുടി തിളക്കത്തോടെ നിലനിര്‍ത്താനും സാധിക്കും.
2. ടീ ട്രീ ഓയിലും, കറുവാപ്പട്ടയുടെ പൊടിയും യോജിപ്പിച്ച് മുടിയില്‍ മസ്സാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക.ഇത് മുടിയുടെ ആരോഗ്യത്തിന് മികച്ച ഒരു മാസ്ക്കാണ്.
3. റോസ്മേരി എണ്ണയും കറുവാപ്പട്ടയുടെ പൊടിയും ചേര്‍ത്ത് മുടിയില്‍ മസ്സാജ് ചെയ്യുക. 20 മിനിറ്റോളം ഈ മാസ്ക് തലയില്‍ പുരട്ടിയിരിക്കണം. അതിനു ശേഷം കഴുകി കളയുക. ഇത് മുടി വളരാന്‍ സഹായിക്കുന്നു.
4. കുറച്ച് ഉലുവയും കറുവാപ്പട്ടയുടെ പൊടിയും, വേണമെങ്കില്‍ വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി തലയില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് താരന് അകറ്റാനും, മുടി വളരാനും സഹായിക്കുന്നു.
5. സവാളയുടെ നീരം, കറുവാപ്പട്ട പൊടിയും കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുടിയിലും തലയോട്ടിയിലും പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് മുടി വളരാന്‍ സഹായിക്കുന്നു.