Kerala

പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിലേക്കെത്തിച്ച സംഭവം; ഒരാൾ കൂടി പിടിയിൽ – sex racket

അസം സ്വദേശിയായ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിലേക്കെത്തിച്ച് ചൂഷണം ചെയ്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. സംഭവത്തിൽ അസാം സ്വദേശി റാക്കീബുദ്ധീന്‍ അന്‍സാരിയെ കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ഈ കേസിൽ ഫര്‍ഹാന്‍ അലി, അഖ്‌ലീമ ഖാത്തൂന്‍ എന്നീ അസം സ്വദേശികളെ പോലീസ് പിടികൂടിയിരുന്നു. അതേസമയം പ്രതികള്‍ക്ക് മലയാളികളുടെ സഹായം ലഭിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ യുവതികളെ ഇത്തരത്തില്‍ സംഘം കേരളത്തിലേക്ക് എത്തിച്ചിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കി.

STORY HIGHLIGHT: sex racket