Kerala

കെ.സി. വേണുഗോപാല്‍ സാധാരണക്കാരുടെ ജീവിതത്തെ അപഹസിക്കുകയാണ്; വി. ശിവൻകുട്ടി – minister v sivankutty

കെ സി വേണുഗോപാലിന്റെ ക്ഷേമ പെന്‍ഷനെതിരെയുള്ള പരാമര്‍ശത്തിനെതിരെ വിമർശനവുമായി വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ക്ഷേമപെന്‍ഷന്‍ കൈക്കൂലി ആക്കിയെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരുടെ ജീവിതത്തെ അപഹസിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി രൂക്ഷമായി വിമർശിച്ചു.

തിരഞ്ഞെടുപ്പ് വേദികളില്‍ സാധാരണക്കാരെ അപഹസിക്കുന്നതും ഇകഴ്ത്തിക്കാട്ടുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ അവസാനിപ്പിക്കണമെന്നും. തിരഞ്ഞെടുപ്പിലെ പരാജയഭീതി കൊണ്ടാണ് 62 ലക്ഷം കുടുംബങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന പദ്ധതിയെ കെ.സി. വേണുഗോപാല്‍ പരിഹസിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെ സി വേണുഗോപാലിനെതിരെ പരാമർശനത്തിനെതിരെ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും രംഗത്തെത്തിയിരുന്നു.

STORY HIGHLIGHT: minister v sivankutty