Kerala

വീട്ടിൽ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

വയനാട്: വയനാട് കൊളവയൽ മാനിക്കുനിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത പൊലീസുകാരെ യുവാക്കൾ ആക്രമിച്ചു. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ അൽതാഫ്, അർജ്ജുൻ എന്നിവർക്കാണ് പരിക്കേറ്റത്. കേസിൽ പ്രതികളായ മീനങ്ങാടി ചീരാംകുന്ന് സ്വദേശികളായവിഷ്ണു പ്രകാശ് , ശരത് എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഫോണ്‍ നഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് പ്രതികള്‍ കൊളവയല്‍ മാനിക്കുനിയിലുള്ള വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിനെ ഇവര്‍ ആക്രമിക്കുകയായിരുന്നു.

 

 

Latest News