മലപ്പുറം: നിലമ്പൂരിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. വോട്ടർമാരെ നേരിട്ട് കാണാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പര്യടനം ഇന്ന് വഴിക്കടവ് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ്. ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പര്യടനം. മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി മണ്ഡലത്തിലെത്തും. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് ബിജെപി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ്.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും പരസ്യപ്രചരണത്തിലേക്ക് പി വി അൻവർ കടന്നിട്ടില്ല. ഇന്ന് രാവിലെ 9 മണിക്ക് അൻവർ മാധ്യമങ്ങളെ കാണും. നിലമ്പൂരിൽ പി.വി അൻവറിന് ആം ആദ്മി പാർട്ടിയുടെ പിന്തുണയില്ല. അൻവർ സ്വതന്ത്ര സ്ഥാനാർഥി ആയതോടെയാണ് പിന്തുണ വേണ്ടെന്ന്കേന്ദ്ര നേതൃത്വം തീരുമാനം എടുത്തത്. ഉപതെരഞ്ഞെടുപ്പിൽ ആരെയും പിണുണക്കേണ്ടെന്നും സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.