Tech

മൊബൈല്‍ ഉടമകളായ സ്ത്രീകളുടെ എണ്ണത്തില്‍ കേരളം നാലാം സ്ഥാനത്ത്; മുന്നില്‍ ഗോവയും ലഡാക്കും

ഇന്ത്യയിൽ മൊബൈൽ ഫോൺ കൈവശം വച്ചിരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ കേരളം മുന്നിൽ. ശതമാനക്കണക്ക് അനുസരിച്ച് നാലാം സ്ഥാനത്താണ് കേരളം.

സംസ്ഥാനത്ത് 85 ശതമാനം സ്ത്രീകള്‍ക്കും മൊബൈല്‍ ഫോണ്‍ സ്വന്തമായുള്ളതായാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുന്നില്‍ ഗോവയും ലഡാക്കുമാണ്. അവിടെ 92 ശതമാനം വീതം സ്ത്രീകള്‍ക്കും മൊബൈല്‍ ഫോണുകളുണ്ട്. മിസോറം (88.5) ആണ് കേരളത്തിനു തൊട്ടുമുന്നില്‍. 39 ശതമാനവുമായി ഛത്തീസ്ഗഢാണ് ഏറ്റവും പിന്നില്‍.

ഇന്ത്യയിൽ മൊബൈല്‍ ഫോണ്‍ സ്വന്തമായുള്ള സ്ത്രീകളില്‍ 78.4 ശതമാനവും സ്മാര്‍ട്ട് ഫോണുകളാണ് ഉപയോഗിക്കുന്നത്.

സ്മാര്‍ട്ട്ഫോണ്‍ സ്വന്തമായുള്ള സ്ത്രീകള്‍ ഡല്‍ഹിയിലാണ് കൂടുതലുള്ളത് 91.1 ശതമാനം. ഗോവ (89.9), മിസോറം (89), മണിപ്പുര്‍ (88) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപുറകില്‍. ഏറ്റവും കുറവ് പുതുച്ചേരിയിലാണ് (62.8 ശതമാനം).