Bahrain

ബഹ്റൈൻ കലാകേന്ദ്ര ഒന്നാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു

മനാമ: ബഹറിനിലെ പാട്ടുകാരുടെ കൂട്ടായ്മ പ്രമുഖ സംഗീത പഠന കേന്ദ്രമായ കലാകേന്ദ്ര ആർക്കും പാടാം എന്ന പേരിൽ ഒന്നാം വാർഷികവും കുടുംബ സംഗമവും നടത്തി.

അദ്ലിയയിലെ കലാകേന്ദ്ര ആർട്‌സ് സെന്ററിൽ നടന്ന സംഗീത വിരുന്നിലും സൗഹൃദ കൂട്ടായ്മയിലും നിരവധി സംഗീത പ്രേമികൾ പങ്കെടുത്തു.

പാട്ടിനെ ഇഷ്ടപ്പെടുകയും, പാട്ടു പാടാൻ കഴിവുണ്ടായിട്ടും വേദികൾ കിട്ടാത്തതുമായ നിരവധി അനവധി കലാകാരൻമാർ ഉള്ള ഈ ബഹ്റൈന്റെ മണ്ണിൽ നിന്നും, അങ്ങനെയുള്ളവരെ കണ്ടെത്താനും, അവർക്ക് അവസരം കൊടുക്കുകയും ചെയ്യുക എന്ന സദുദ്ദേശത്തോട് കൂടി മാത്രം തുടങ്ങിയ “ആർക്കും പാടാം ” ,എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണിവരെയാണ് നടന്നുവരുന്നത്. അംഗങ്ങളുടെ എണ്ണം കൂടിയാൽ അത് 6 മണിവരെയും നീണ്ട് പോകാറുണ്ട്.

കലാകേന്ദ്ര വൈസ് ചെയർ പേഴ്സൺ ശ്രീമതി ഷിൽസ റിലീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, മാസ്റ്റർ അമധ്യായ് റിലീഷ്, കലാകേന്ദ്രയുടെ സംഗീത വിഭാഗം മേധാവിയും പ്രമുഖ സംഗീതജ്ഞനുമായ രാജാറാം മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷാജി സെബാസ്റ്റിയൻ നന്ദി രേഖപ്പെടുത്തി.

ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന അമധ്യായ് റിലീഷിനെയും, ഈ പരിപാടിയുടെ അമരക്കാരനായ രാജാറാം മാസ്റ്ററെയും അംഗങ്ങൾ മൊമന്റോ നൽകി ആദരിച്ചു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് സംഘടിപ്പിച്ച ഈ പരിപാടി, അംഗങ്ങളുടെയും അവരുടെ കുട്ടികളുടെയും വിവിധ കലാപരിപാടികളും, രുചികരമായ ഭക്ഷണത്തോടും കൂടി സമൃദ്ധമായിരുന്നു.

ഭാവിയിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയിൽ ഒരു മ്യൂസിക് റിയാലിറ്റി ഷോ നടത്താനും പ്ലാൻ ഉണ്ടെന്ന് ചടങ്ങിൽ ഡയറക്ടർ ബോർഡ്‌ അറിയിച്ചു.

ശ്രീ വിജയൻ ശബ്ദ നിയന്ത്രണം നിർവഹിച്ചപ്പോൾ, ശ്രീ രാജേഷ് ഇല്ലത്ത്, ശ്രീ APG ബാബു , ശ്രീ, ഷാജി സെബാസ്റ്റിയൻ എന്നിവർ ചേർന്ന് പ്രോഗ്രാം/സ്റ്റേജ് നിയന്ത്രണം നടത്തുകയും, MC യായി ശ്രീമതി. ഷിൽസയും മാസ്റ്റർ. അമധ്യായ് റിലീഷും ചേർന്ന് നിർവ്വഹിച്ചു. പ്രോഗ്രാം വൻ വിജയമാക്കി തീർത്ത എല്ലാവർക്കും കലാകേന്ദ്ര ഭാരവാഹികൾ നന്ദി അറിയിച്ചു.

Latest News