ഇന്ന് നമ്മൾ എത്തിയിട്ടുള്ളത് ഇടിയഞ്ചിറയിൽ ആണ്. പൊറോട്ട കഴിക്കാൻ ആഗ്രഹമുള്ളവർക്ക് പറ്റിയ ഒരു സ്പോട്ട് ആണിത്. നല്ല അടിച്ചെടുത്ത് തയ്യാറാക്കുന്ന പൊറോട്ടയാണ്. നല്ല മൊരിഞ്ഞ പൊറോട്ട. പെറോട്ട മാത്രമല്ല ചായ വേണമെങ്കിൽ നല്ല അടിച്ചെടുത്ത ചായയും നല്ല കൊടികളും കിട്ടും. ഇടിയഞ്ചിറയിലുള്ള ബച്ചൂസ് എന്ന റെസ്റ്റോറന്റിൽ ആണ് ഇതെല്ലാം ഉള്ളത്. തൃശ്ശൂരിലെ പാടൂരിലെ ഇടിയഞ്ചിറ പാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന ബച്ചൂസ് റെസ്റ്റോറന്റ്.
ബച്ചൂസ് എന്ന് പറയുന്നത് ഇവിടുത്തെ ബഷീർ ഭായ് ആണ്. ബഷീർ ബായിയുടേതാണ് ഈ റെസ്റ്റോറന്റ്. ഇവിടത്തെ സ്പെഷ്യൽ പൊറോട്ടയാണ്. ആ പെറോട്ടയുടെ കൂടെ കഴിക്കാൻ ബീഫ് കറി, ബീഫ് റോസ്റ്റ്, ബീഫ് കീമ, ചിക്കൻ കറി, ചിക്കൻ റോസ്റ്റ്, ചിക്കൻ കുറുമാ, ബീഫ് കുറുമാ അങ്ങനെ എല്ലാം ഉണ്ട്.
പൊറോട്ടയും ബീഫും ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം ആണിത്. ഇവിടത്തെ ബീഫ് കീമ അടിപൊളിയാണ്. നല്ല കുനുകുനാ അരിഞ്ഞ ബീഫ് കഷ്ണങ്ങളും ഗ്രീൻപീസുമെല്ലാമായി ചേർന്ന കിടിലൻ ബീഫ് കീമ. കീമക്കകത്ത് ഗ്രീൻപീസ് ചേർത്തതുകൊണ്ട് ഒരു പ്രത്യേക സ്വാദുണ്ട്. ഇത് ആ പൊറോട്ടയുടെ കൂടെ ചേർത്ത് കഴിക്കാൻ ഒരു പ്രത്യേക സ്വാദ് തന്നെയാണ്. നല്ല ഇതൾ ഇതളായി ഇരിക്കുന്ന പൊറോട്ട. ബീഫ് റോസ്റ്റും കിടിലൻ തന്നെ. ഇതെല്ലം കഴിഞ് നല്ല അടിച്ച ഒരു ചായയും കുടിച്ച് അവസാനിപ്പിക്കാം.
ഭക്ഷണപ്രേമികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്. പേരുകേട്ട ഈ റെസ്റ്റോറന്റ് ഒരു സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
വിലാസം: ബാച്ചസ് റെസ്റ്റോറൻ്റ്, ഇടിയഞ്ചിറ, ഇടിയഞ്ചിറ പാലത്തിന് സമീപം, തൃശൂർ