കൊച്ചി : ആരാധനാലയങ്ങൾക്ക് ഡിജിറ്റൽ സൊല്യൂഷൻ നൽകുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് ലിറ്റിൽ ഫ്ലവർ ചർച്ചിൽ സ്ഥാപിച്ച ഇ- കാണിക്ക സൗത്ത് ഇന്ത്യൻ ബാങ്ക് സി.ഒ.ഒ. ആന്റോ ജോർജ് ടി പള്ളിക്കായി സമർപ്പിച്ചു.
വിശ്വാസികൾ പള്ളിയിൽ അർപ്പിക്കുന്ന സംഭാവനകൾ ഡിജിറ്റൽവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ- കാണിക്ക സ്ഥാപിച്ചത്. എല്ലാ യുപിഐ പണമിടപാടുകളും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാനും ക്യുആർ കോഡ് സ്കാൻ ചെയ്തു സംഭാവന നൽകാനും ഇ- കാണിക്കയിലൂടെ സാധിക്കും.
പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ വികാരി റവ. ഫാ. ജോയ് അയ്നിയാടൻ, അസിസ്റ്റന്റ് വികാരി റവ. ഫാ. ലിജോയ് വടക്കുംചേരി, കൈക്കാരന്മാരായ നോബിൾ കെ ജോൺ കുരിശുംമൂട്ടിൽ , ജോസഫ് കെ വി കുരിയ്ക്കൽ , വൈസ് ചെയർമാൻ പ്രൊഫസ്സർ ജോർജ് ഫിലിപ്പ്, സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം റീജണൽ ഹെഡ് ടൈനു ഈഡൻ അമ്പാട്ട്, ക്ലസ്റ്റർ ഹെഡ് അൻസ എം എസ്, കടവന്ത്ര ബ്രാഞ്ച് ഹെഡ് അരുൺ മാത്യു എന്നിവർ പങ്കെടുത്തു.