ഇന്നൊരു കിടിലൻ അച്ചാർ റെസിപ്പി നോക്കിയാലോ? ചോറിനും കഞ്ഞിക്കുമെല്ലാം കൂടെ കഴിക്കാവുന്ന ഒരു കിടിലൻ മംഗോ അച്ചാർ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മാങ്ങ- 11/2 കിലോ
- മുളകുപൊടി- 1 കപ്പ്
- കാശ്മീരി മുളകുപൊടി- 1 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- കായം- 1 ടേബിൾസ്പൂൺ
- നല്ലെണ്ണ- 75 മില്ലി
- കടുക്- 6 ടേബിൾസ്പൂൺ
- ഉലുവ- 4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒന്നര കിലോ നാടൻ മാങ്ങ നന്നായി കഴുകി തുടച്ചെടുക്കാം അവ ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കാം. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് കടുക്, ഉലുവ എന്നിവ എണ്ണ ചേർക്കാതെ വറുത്തെടുക്കാം. ചൂടാറിയതിനു ശേഷം അത് രണ്ടും പൊടിക്കാം. പാനിലേയ്ക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, കടുകും, ഉലുവ പൊടിച്ചത് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം അടുപ്പണച്ച് കായപ്പൊടി ചേർക്കാം. കഷ്ണങ്ങളാക്കിയ മാങ്ങയിലേയ്ക്ക് ചൂടാക്കിയ മസാലപ്പൊടികൾ ചേർക്കാം. ഒപ്പം 50 മില്ലി നല്ലെണ്ണ ചെറുചൂടോടെ ഒഴിക്കാം. ചേരുവകൾ നന്നായി ഇളക്കി യോജിപ്പിക്കാം. ഇത് ഒരു ദിവസം മുഴുവൻ അടച്ചു മാറ്റി വയ്ക്കാം. പിറ്റേ ദിവസം ഇത് കഴുകി ഉണക്കിയെടുത്ത ഭരണയിലേയ്ക്കു മാറ്റി സൂക്ഷിക്കാം.