പുതിയ ഇലക്ട്രിക് എസ്‌യുവി ഹാരിയർ ഇവി അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. ഈ എസ്‌യുവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 21.49 ലക്ഷം രൂപയാണ്. ആക്ടി ഡോട്ട് ഇവി പ്ലസ് ആർക്കിടെക്ചറിലാണ് ഹാരിയർ ഇവി നിർമ്മിച്ചിരിക്കുന്നത്. ഈ എസ്‌യുവിക്ക് കമ്പനി ലൈഫ് ടൈം വാറന്റി നൽകുന്നു. ജൂലൈ 2 മുതൽ വാഹനത്തിനുള്ള ബുക്കിംഗ് ആരംഭിക്കും.
ഡ്യുവൽ-മോട്ടോർ ക്വാഡ്-വീൽ-ഡ്രൈവ് (QWD) സിസ്റ്റവും നിരവധി പ്രീമിയം സവിശേഷതകളും ഇതിൽ വാഗ്‍ദാനം ചെയ്യുന്നു. വിപണിയിൽ മഹീന്ദ്ര XUV.e9, ക്രെറ്റ ഇവി തുടങ്ങിയ മോഡലുകളുമായി ഹാരിയർ ഇവി മത്സരിക്കുന്നു.
ഡീസൽ പതിപ്പിന് സമാനമായ ഡേടൈം റണ്ണിംഗ് ലൈറ്റുകളും (DRL) ഹെഡ്‌ലാമ്പുകളും ഇതിലുണ്ട്. വാഹനത്തിന്റെ പുറം ബോഡിയിൽ ഷാർപ്പായിട്ടുള്ള ക്രീസുകളും വൃത്തിയുള്ള വരകളും കാണപ്പെടുന്നു. ഇതിനുപുറമെ, തുടർച്ചയായ LED DRL ന്റെ ഒരു സ്ട്രിപ്പ് ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു.
ഇതിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ടർബൈൻ ബ്ലേഡ് അലോയ് വീലുകൾ ഉണ്ട്. ഇത് അതിന്റെ വശങ്ങളുടെ പ്രൊഫൈൽ മെച്ചപ്പെടുത്തുന്നു. ലാൻഡ് റോവർ D8 അടിസ്ഥാനമാക്കിയുള്ള ഒമേഗ പ്ലാറ്റ്‌ഫോമിൽ നിന്ന് എടുത്ത ഒരു മോണോകോക്ക് ഷാസിയെ അടിസ്ഥാനമാക്കി, ജാഗ്വാർ ലാൻഡ് റോവറുമായി സഹകരിച്ചാണ് ഈ എസ്‌യുവി വികസിപ്പിച്ചെടുത്തത്.