Celebrities

ആലിയ ഭട്ടിൻ്റെ കരിയറിലും വ്യക്തിജീവിതത്തിലും തനിക്ക് അസൂയ തോന്നിയിരുന്നു: സാറാ അലി ഖാന്‍

ബോളിവുഡിലെ അറിയപ്പെടുന്ന താരങ്ങളുടെ മകളായാണ് സാറയെ ജനങ്ങൾ ആദ്യമായി അറിഞ്ഞത്. എന്നാൽ കുറച്ചു കാലങ്ങൾക്കിപ്പുറം സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് സാറ അലി ഖാൻ. ഇപ്പോഴിതാ ഒരു സഹതാരത്തിന്റെ വളര്‍ച്ചയില്‍ തനിക്ക് അസൂയ തോന്നിയിട്ടുണ്ടെന്ന തുറന്നുപറച്ചിലുമായി എത്തിരിക്കുകയാണ് സാറാ അലി ഖാന്‍.

ആ സഹതാരം മറ്റാരുമല്ല ആലിയ ഭട്ടായിരുന്നു. ആലിയയുടെ വ്യക്തി ജീവിതത്തിലും പ്രൊഷണല്‍ ജീവിതത്തിലും ഉണ്ടായിട്ടുള്ള വളര്‍ച്ചയില്‍ ഒരു നിമിഷം തനിക്ക് അസൂയ അനുഭവപ്പെട്ടിട്ടുണ്ടെന്നായിരുന്നു സാറയുടെ തുറന്നുപറച്ചില്‍. അതുമാത്രമല്ല അസൂയ എന്ന വികാരത്തെ കുറിച്ച് വളരെ വിശാലമായ ഒരു കാഴ്ചപ്പാടും സാറ പങ്കുവയ്ക്കുന്നുണ്ട്.

ആലിയയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ എനിക്ക് തോന്നി, ദൈവമേ അവള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. അവള്‍ക്ക് ഒരു കുഞ്ഞുമുണ്ട്. അവളുടെ ജീവിതം എല്ലാം കൊണ്ടും സെറ്റായി എന്ന്. പക്ഷെ അതുനേടാനായി എന്തെല്ലാം കഷ്ടപ്പാടുകള്‍ അവള്‍ സഹിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. ഇന്ന് കാണുന്ന സ്ഥാനത്തെത്തുന്നത് വരെ അവള്‍ക്കും വെല്ലുവിളികളും നിരാശകളും ഉണ്ടായിക്കാണും.

പക്ഷെ, ഞാനത് തിരിച്ചറിഞ്ഞില്ല. എല്ലാ നാണയത്തിനും രണ്ടുവശമുണ്ട്. മറ്റുള്ളവരെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാതെയാണ് അവരോട് നാം അസൂയപ്പെടുന്നത്. നാം അവരുടെ വിജയം മാത്രമാണ് കാണുന്നത്, ആ വിജയം നാം ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ അതിനുപിന്നിലുള്ള കാര്യങ്ങളെ കുറിച്ച് നമുക്ക് അറിയില്ല. അസൂയ എന്നാല്‍ അന്ധത എന്നാണ്- സാറ പറയുന്നു.