Food

ഒരു വെറൈറ്റി കൂൺ കറി വെകാലോ?

ഇന്നൊരു വെറൈറ്റി കൂൺ കറി വെച്ചാലോ? നല്ല കിടിലൻ സ്വാദിലൊരു കൂൺ കറി.

ആവശ്യമായ ചേരുവകൾ

  • കൂൺ
  • സവാള
  • പച്ചമുളക്
  • ഉപ്പ്
  • മഞ്ഞൾപ്പൊടി
  • മുളകുപൊടി
  • എണ്ണ
  • ഗരംമസാല
  • തക്കാളി

തയ്യാറാക്കുന്ന വിധം

കൂൺ വൃത്തിയായി കഴുകിയെടുക്കാം. ഒരു പാൻ​ അടുപ്പിൽ വച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിക്കാം. അത് ചൂടായതിനു ശേഷം ചെറുതായി അരിഞ്ഞ സവാള ചേർത്തു വഴറ്റാം. സവളായുടെ നിറം മാറി വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞതും ചേർത്തു വേവിക്കാം. എരിവിനനുസരിച്ച് മുളകുപൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരംമസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. രണ്ട് തക്കാളി ചെറിയ കഷ്ണങ്ങളാക്കയിതും കൂണും ചേർത്തിളക്കിയെടുക്കാം.
ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം. കൂൺ വെന്തതിനു ശേഷം അടുപ്പണയ്ക്കാം.

Latest News