ഹൃദയ പരിക്ഷീണതയും, മറ്റു ഹൃദയ സംബന്ധമായ രോഗങ്ങളും രൂക്ഷമാകുന്നതിന് വായു മലിനീകരണം ഒരു പ്രധാന കാരണമാണ്. വീടിനുള്ളിലെ വായു ശുദ്ധമാക്കുന്നത് മൂലം ഹൃദയ പരിക്ഷീണത രോഗികളുടെ ആരോഗ്യത്തില്‍ എന്തെങ്കിലും കാര്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്താന്‍ സഹായകരമാകുമോ എന്ന് കണ്ടെത്താന്‍ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരവും ഇന്ത്യയിലെ മറ്റു ഗവേഷണ സ്ഥാപനങ്ങളും അമേരിക്കയുമായി സഹകരിച്ച് ഒരു
പുതിയ പഠനം ആരംഭിച്ചിരിക്കുന്നു. ഗവേഷണം ഇന്ത്യ-യു.എസ് പരിസ്ഥിതി-തൊഴില്‍ ആരോഗ്യ സഹകരണ ഉടമ്പടിയുടെ ഭാഗമാണ്. വീടിനുള്ളിലെ വായു മലിനീകരണം കുറക്കുന്നത് വഴി ഹൃദയ പരിക്ഷീണത രോഗികളുടെ ആരോഗ്യത്തില്‍ കാര്യമായ മെച്ചപെടലുകള്‍ വരുന്നുണ്ടോ എന്നതാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. ഈ പഠനം നടക്കുന്നത് ഇന്ത്യയിലെ മൂന്ന് പ്രധാന മെഡിക്കല്‍ സെന്ററുകളിലാണ്
- ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIMS), ന്യൂഡല്‍ഹി
- ദയാനന്ദ് മെഡിക്കല്‍ കോളേജ് (DMC), ലുധിയാന
- ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി (SCTIMST), തിരുവനന്തപുരം
ഈ പഠനത്തിന്റെ ഭാഗമായി, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 10 ഹൃദയ പരിക്ഷീണതാ രോഗികളുടെ വീടുകളില്‍ വായു ശുദ്ധീകരണ യന്ത്രങ്ങള്‍ (എയര്‍ പ്യൂരിഫയറുകള്‍)സ്ഥാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ആകെ 200 രോഗികളുടെ വീടുകളില്‍ വായു ശുദ്ധീകരണ യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
-
പഠനത്തിന്റെ പ്രാധാന്യം : പൊതുജനാരോഗ്യ വീക്ഷണം
വായു മലിനീകരണം പൊതുവെ ഇന്ത്യയിലെ മുന്‍നിര നഗരങ്ങളിലാണ് പ്രധാന പ്രശ്നമായി കാണാക്കപ്പെട്ടിരുന്നത്. എന്നാല്‍ വീടിനുള്ളിലെ വായു മലിനീകരണവും അത്ര തന്നെ അപകടകരമാണ്.ഹൃദയ പരിക്ഷീണതാ രോഗികളെ പരിസ്ഥിതി വ്യതിയാങ്ങള്‍ പ്രതികൂലമായി ബാധിയ്ക്കുന്നതിനാല്‍ ശുദ്ധമായ വായു ശ്വസിക്കുന്നത് മൂലം ആശുപത്രിവാസം, ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍, മരണം എന്നിവ കുറക്കാന്‍ സഹായകരമാകുന്നു.
- ഈ പഠനം പൊതുജനാരോഗ്യ രംഗത്ത് വളരെയധികം പ്രാധാന്യമുള്ളതാണ്.
- ഈ പഠനം വിജയകരമായാല്‍, വീടിനുള്ളിലെ വായു ഗുണമേന്മയുടെ പ്രാധാന്യം കണക്കിലെടുത്ത് ഹൃദയപരിക്ഷീണതാ നിയന്ത്രിക്കാനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുന്നതിന് വഴി വെക്കാം.
- ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി വായു ശുദ്ധീകരണ യന്ത്രങ്ങള്‍ ഉള്‍പെടുത്താന്‍ ദേശീയ ആരോഗ്യ നയങ്ങളെ സ്വാധീനിക്കാം.
- ഈ പഠനത്തിന്റെ ഫലങ്ങള്‍ ഇന്ത്യയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലിനമായ പ്രദേശങ്ങളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഗുണം ചെയ്യും.
-
പഠനത്തിന്റെ സാധ്യതകള്‍
ഹൃദയരോഗം കാരണമുള്ള മരണനിരക്ക് ഇന്ത്യയില്‍ കൂടുതലാണ്.അതിനാല്‍ നൂതന ചികിത്സ രീതികള്‍ അത്യാവശ്യമാണ്. ശുദ്ധവായു, ഹൃദയാരോഗ്യം എന്നിവ തമ്മിലുള്ള ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ഗവേഷണം ഇന്ത്യയെ പൊതുജനാരോഗ്യത്തിന്റെ പുതിയ മേഖലയിലേക്ക് നയിക്കുന്നു.
ശ്രീ ചിത്രയും പഠനത്തില്‍ സഹകരിക്കുന്ന മറ്റ് ഗവേഷണ കേന്ദ്രങ്ങളും ഭാവിയില്‍ ഈ പഠനം ഹൃദയ പരിക്ഷീണതാ രോഗികളുടെ ചികിത്സയുടെ വിലയേറിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രീ ചിത്രയില്‍ ഈ പ്രൊജക്റ്റ് നയിക്കുന്നത് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റിഗേറ്റര്‍ ഡോ ഹരികൃഷ്ണന് എസ് ആണ്. ഡോ ജീമോന്‍, ഡോ സഞ്ജയ്, ഡോ ജ്യോതി വിജയ് എന്നിവര്‍ സഹ പ്രിന്‍സിപ്പല്‍ ഇന്വെസ്റിഗേറ്റര്മാരായി പ്രവര്‍ത്തിക്കുന്നു.
CONTENT HIGH LIGHTS;Can purifying the air inside the house be helpful for heart patients?: New study by Sree Chitra Medical Sciences?; The study is to what extent air purification is effective in people with heart failure