Food

ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ ഒരു സിംപിൾ ഫ്രൈഡ് റൈസ് ആയാലോ?

ലഞ്ച് ബോക്സ് ഒരുക്കുമ്പോൾ ഇനി ഈ സിംപിൾ ഫ്രൈഡ് റൈസ് ഒന്ന് ട്രൈ ചെയ്തുനോക്കൂ.. കിടിലൻ സ്വാദാണ്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • വെളിച്ചെണ്ണ
  • ഇഞ്ചി
  • വെളുത്തുള്ളി
  • സവാള
  • തക്കാളി
  • മഞ്ഞൾപ്പൊടി
  • മുളകുപൊടി
  • ചിക്കൻ മസാല
  • ഉപ്പ്
  • കുരുമുളകുപൊടി
  • വേവിച്ച ചോറ്

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചേർത്തു വഴറ്റാം. അതിൻ്റെ നിറം മാറി വരുമ്പോൾ സവാള ചേർത്തു വഴറ്റാം. സവാള വെന്തതിനു ശേഷം തക്കാളി കഷ്ണങ്ങളും, ഒപ്പം മഞ്ഞൾപ്പൊടി, മുളകുപൊടി, ചിക്കൻ മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. പച്ചക്കറികൾ വെന്തതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കാം. ശേഷം വേവിച്ചെടുത്ത ചോറ് ചേർത്തിളക്കി യോജിപ്പിക്കാം. അടുപ്പണയ്ക്കുന്നതിനു മുമ്പായി കുരുമുളകുപൊടി വിതറാം.