എളുപ്പത്തിൽ ഒരു മാമ്പഴ ഹൽവ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മാമ്പഴം- 2
- പഞ്ചസാര- 1/2 കപ്പ്
- നെയ്യ്- 1/4 കപ്പ്
- റവ- 1/4 കപ്പ്
- നട്സ്- 1/4 കപ്പ്
- ഏലയ്ക്ക- 3
- കുങ്കുമപ്പൂവ് ( ലഭ്യമെങ്കിൽ)- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി അരച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് കാൽ കപ്പ് നെയ്യ് ചേർത്തു ചൂടാക്കാം. കാൽ കപ്പ് റവ നെയ്യ് ചൂടായതിൽ ചേർത്തു വറുക്കാം. ഇളം ബ്രൗൺ നിറമാകുമ്പോൾ അരച്ചെടുത്ത മാമ്പഴം ചേർത്ത് അഞ്ച് മിനിറ്റ് വേവിക്കാം. കട്ടിയായി തുടങ്ങുമ്പോൾ അര കപ്പ് പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം. കട്ടി കൂടി വരുമ്പോൾ അൽപം നെയ്യ് കൂടി ചേർക്കാം. മൂന്ന് ഏലയ്ക്ക പൊടിച്ചതും ലഭ്യമെങ്കിൽ കുങ്കുമപ്പൂവും ചേർത്തിളക്കി യോജിപ്പിക്കാം. മുകളിൽ നട്സ് നെയ്യിൽ വറുത്തതും ചേർക്കാം. മാമ്പഴം ഹൽവ തയ്യാറായിരിക്കുന്നു.