ഒരു വെറൈറ്റി ചമ്മന്തിയുടെ റെസിപ്പി നോക്കിയാലോ? ചെറുപയർ വെച്ച് കിടിലൻ സ്വാദിൽ ഒരു ചമ്മന്തി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
ചെറുപയർ- 1/2 കപ്പ്
തേങ്ങ- 1/2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെളുത്തുള്ളി- 2
കറിവേപ്പില- ആവശ്യത്തിന്
മുളകുപൊടി- 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് അര കപ്പ് ചെറുപയർ ചേർത്തു വറുക്കാം. അടുപ്പണച്ച് അതിലേയ്ക്ക് രണ്ട് വെളുത്തുള്ളി അല്ലിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം. അര കപ്പ് തേങ്ങ ചിരകയതും, അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് അൽപം വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം. ചെറുപയർ ചമ്മന്തി റെഡിയായിരിക്കുന്നു.