ഒടുവിൽ ആർ.സി.ബി ആരാധകർക്ക് ആശ്വാസ വാർത്ത, വിക്ടറി പരേഡിന് പൊലീസ് നിയന്ത്രണങ്ങളോടെ അനുമതി നൽകി. വിധാൻ സൗധയിൽനിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയാകും തുറന്ന ബസിൽ പരേഡ്.ഇതേ തുടര്‍ന്ന് വിധാൻ സൗധയ്ക്ക് മുന്നിൽ നിന്ന് കസ്തൂർബ റോഡ് വരെ ഗതാഗതം നിരോധിച്ചുഅതേസമയം റോയൽ ചലഞ്ചേഴ്സ് ടീം ബെംഗളൂരുവിലെത്തി. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വിമാനത്താവളത്തിൽ കോലി അടക്കമുള്ള ടീമിനെ സ്വീകരിച്ചു. ഔദ്യോഗിക വാഹനത്തിൽ പതാകയുമേന്തിയാണ് ടീമിനെ സ്വീകരിക്കാനായി ഡി കെ ശിവകുമാർ എത്തിയത്.ഐപിഎല്ലില്‍ 18 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടത്തിൽ മുത്തമിട്ടത്.