കൊച്ചി: ജിയോസ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് കൊച്ചിയില്‍ ലീപ് റോഡ്ഷോ സംഘടിപ്പിച്ചു. മലയാള പ്രേക്ഷകരുമായും ദക്ഷിണേന്ത്യയിലെ പരസ്യ ദാദാക്കളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യവുമായാണ് ലീപ് റോഡ്ഷോ സംഘടിപ്പിച്ചത്. പ്രാദേശിക ഉള്ളടക്കത്തിന്റെ ശക്തി ചൂണ്ടിക്കാട്ടുക, ഉപഭോക്താക്കളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുക, ടിവിയിലും ഡിജിറ്റലിലും കൂടെയുള്ള ഉള്ളടക്കം ബ്രാന്‍ഡിനെ ശക്തിപ്പെടുത്താന്‍ എങ്ങനെ സഹായിക്കുന്നു എന്നത് കാണിക്കുക തുടങ്ങിയവയെല്ലാമാണ് ഈ റോഡ്ഷോയിലൂടെ ലക്ഷ്യമിടുന്നത്.
ടിവി, ഡിജിറ്റല്‍ എന്നിവിടങ്ങളിലായുള്ള ജിയോസ്റ്റാറിന്റെ ഉള്ളടക്ക രീതികള്‍, പ്രകടന സവിശേഷതകള്‍, വിജയകഥകള്‍ തുടങ്ങിയവ അവതരിപ്പിക്കുന്നതാണ് ലീപ് റോഡ്ഷോ. ജിയോസ്റ്റാറിന് വിപണിയെക്കുറിച്ചുള്ള അറിവും പ്രസക്തമായ സന്ദേശങ്ങള്‍ നല്‍കാനുള്ള കഴിവും പ്രയോജനപ്പെടുത്തി ബ്രാന്‍ഡുകള്‍ക്ക് ഇതിനെ എങ്ങനെ പരമാവധി ഉപയോഗപ്പെടുത്താം എന്നും ഈ പരിപാടി വ്യക്തമാക്കി.
സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 വിജയി അരവിന്ദ് നായര്‍, ഫൈനലിസ്റ്റുകളായ നന്ദ ജയദേവ്, ശ്രീരാഗ് ബിഗ്ബോസ് താരം സാഗര്‍ സൂര്യ, ചെമ്പനീര്‍ പൂവിലെ നടനായ അരുണ്‍ നായര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രാദേശിക സംസ്‌ക്കാരത്തേയും ഉരുത്തിരിഞ്ഞു വരുന്ന താല്‍പര്യങ്ങളേയും കുറിച്ചുള്ള ആഴത്തിലുള്ള അറിവില്‍ അധിഷ്ഠിതമാണ് തങ്ങളുടെ കഥ പറയാനുള്ള കഴിവുകളെന്ന് ജിയോസ്റ്റാര്‍ റവന്യു, എന്റര്‍ടൈന്‍മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഹെഡ് അജിത്ത് വര്‍ഗീസ് പറഞ്ഞു. ഏഷ്യാനെറ്റ് ചാനലുകളിലും ജിയോഹോട്ട്സ്റ്റാറിലുമുള്ള മലയാളം പരിപാടികള്‍ക്ക് ലഭിക്കുന്ന മികച്ച പ്രതികരണം പ്രേക്ഷകരുമായി ഉണ്ടാക്കിയിട്ടുള്ള വൈകാരികമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ്. പ്രാദേശിക ഉള്‍ക്കാഴ്ചകള്‍, ജിയോസ്റ്റാര്‍ നല്‍കുന്ന അനന്തമായ സാധ്യതകള്‍ തുടങ്ങിയവ തങ്ങളുടെ പങ്കാളികളുമായി നേരിട്ടു പങ്കുവെയ്ക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ റോഡ്ഷോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ മാധ്യമ രംഗത്ത് അതിശക്തമായ സ്വാധീനമാണ് ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് എച്ച്ഡി, ഏഷ്യാനെറ്റ് മൂവീസ്, ജിയോഹോട്ട്സ്റ്റാര്‍ എന്നിവ ഉള്‍പ്പെടുന്ന ജിയോസ്റ്റാറിന്റെ വിനോദ വിഭാഗത്തിനുള്ളത്. കേരളത്തിലെ 93 ശതമാനം വീടുകളിലും ഇതെത്തുകയും ശരാശരി 3.5 മണിക്കൂര്‍ വീതം വീക്ഷിക്കപ്പെടുകയും ചെയ്യുന്നു. സ്നേഹക്കൂട്ട്, പത്തരമാറ്റ്, പവിത്രം തുടങ്ങിയ ഷോകള്‍ പതിവു രീതികളെ മാറ്റി മറിച്ച് ഈ രംഗത്തെ മുന്‍നിരക്കാരാകുകയും ചെയ്തു. പവിത്രം കേരളത്തിലെ 15-25 പ്രായത്തിലുള്ള യുവാക്കള്‍ക്കിടയിലെ മൂന്നാമത്തെ ഷോ ആയി വളര്‍ന്നു. ബിഗ് ബോസ് മലയാളം, സ്റ്റാര്‍ സിംഗര്‍ പോലുള്ളവ കേരളത്തിന്റെ സാംസ്‌ക്കാരിക മേഖലയിലെ സുപ്രധാന പരിപാടികളായി തിളങ്ങുകയും ശക്തമായ ബ്രാന്‍ഡ് പ്രതിഫലനം സൃഷ്ടിക്കുകയും ചെയ്യൂ.
അതുല്യമായ വളര്‍ച്ചയും ശക്തിയുമായാണ് ജിയോസ്റ്റാറിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ജിയോഹോട്ട്സ്റ്റാര്‍ മുന്നേറുന്നത്. 1800-ല്‍ ഏറെ ബ്ലോക്ക് ബസ്റ്ററുകളും 80-ല്‍ ഏറെ വന്‍ സ്വാധീനമുള്ള ഒറിജിനലുകളുമായി പരസ്യക്കാര്‍ക്ക് വിപുലമായ മേഖലയിലേക്ക് എത്തിച്ചേരാനുള്ള അവസരമൊരുക്കുകയും അവര്‍ക്കാവശ്യമായ സവിശേഷമായ സേവനങ്ങള്‍ ലഭ്യമാക്കാനും ജിയോഹോട്ട്സ്റ്റാറിന് കഴിയുന്നു.