കോഴിക്കോട് കൊടുവള്ളി നല്ലാംകണ്ടി പാലത്തിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി മുക്കിലങ്ങാടി സ്വദേശിയായ ലോഹിതാക്ഷനാണ് മരിച്ചത്.
അംഗപരിമിതിയുള്ളയാളായിരുന്നു ലോഹിതാക്ഷൻ. അദ്ദേഹത്തിന്റെ വാക്കറും ഒരു കവറും പാലത്തിന്റെ കൈവരിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊടുവള്ളി പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.