വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ കട്ലറ്റ് ഉണ്ടാക്കിയാലോ? പുറമേ നല്ല ക്രിസ്പിയും അകമേ സോഫ്റ്റുമായ ഒരു കിടിലൻ കട്ല്റ്റ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ അൽപം എണ്ണയൊഴിച്ച് സവാള വഴറ്റാം. വാടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചേർക്കാം. ശേഷം മുളകുപൊടി മഞ്ഞൾപ്പൊടി, ഗരംമസാല, മല്ലിപ്പൊടി, പെരുംജീരകം, പൊടിച്ചത് എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ ചെറിയ തീയിൽ വാട്ടാം. ശേഷം ഉരുളക്കിഴങ്ങ് ഉടച്ചതും രണ്ടു ടേബിൾ സ്പൂൺ ചൂടുവെള്ളവും ചേർത്തു നന്നായി യോജിപ്പിച്ച് നാരങ്ങാനീരുമൊഴിച്ച് അഞ്ചു മിനിറ്റ് അടച്ചു വേവിക്കാം.
ഇതിലേയ്ക്ക് ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് ഇളക്കാം. അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ഇതേ സമയം രണ്ട് ബൗളിലായി ബ്രെഡ് പൊടിച്ചതും, മുട്ട അല്ലെങ്കിൽ കോൺഫ്ലോർ കലക്കിയതും എടുത്തു വയ്ക്കാം. വേവിച്ചെടുത്ത പച്ചക്കറികൾ കട്ലറ്റ് രൂപത്തിലാക്കി മുട്ട മിശ്രിതത്തിലും ബ്രെഡ് പൊടിച്ചതിലും മുക്കി ചൂടായ എണ്ണയിൽ ചേർത്തു വറുക്കാം. നന്നായി വെന്തതിനു ശേഷം എണ്ണയിൽ നിന്നും മാറ്റാം.