അരിപ്പൊടിയും തേങ്ങയും ഉണ്ടോ? ഒരു കൂർഗ് വിഭവം തയ്യാറാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളമെടുക്കാം. അതിലേയ്ക്ക് ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് തിളപ്പിക്കാം. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഒരു ഗ്ലാസ് അരിപ്പൊടി ചേർക്കാം. അൽപ സമയം അടച്ചു വയ്ക്കാം. വെള്ളം വറ്റി തുടങ്ങുമ്പോൾ തേങ്ങ ചിരകിയതിൽ നിന്ന് കുറച്ചു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. അരിപ്പൊടി സോഫ്റ്റാകുന്നതു വരെ ഇളക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കാം.
കൈയ്യിൽ കുറച്ച് വെളിച്ചെണ്ണ പുരട്ടി മാവിൽ നിന്നും അൽപമെടുത്ത് ചെറിയ ഉരുളകളാക്കാം. അത് തേങ്ങ ചിരകിയതിൽ മുക്കിയെടുക്കാം. ഈ ഉരുളകൾ ഇഡ്ഡലി പാത്രത്തിൽ വച്ച് ആവിയിൽ വേവിച്ചെടുക്കാം. ഇത് ചിക്കൻ കറിക്കൊപ്പം നല്ലൊരു കോമ്പിനേഷനാണിത്.