സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് സി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് കൂടി സ്കൂളുകളില്‍ പ്രവേശനം നേടാൻ സാധിക്കും.
ഇന്ന് വൈകീട്ട് 5 മണി വരെ സ്കൂളില്‍ ചേരാനുള്ള അവസരം ഉണ്ടാവും. ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്ട്മെന്റ് ലഭിച്ചവര്‍ ഫീസും ബന്ധപ്പെട്ട രേഖകളും ഹാജരാക്കി സ്ഥിരം പ്രവേശനം നേടണം.
അല്ലാത്തവർക്ക് താൽക്കാലിക അഡ്മിഷൻ നേടാം.