Food

എളുപ്പത്തിൽ ദോശ തയ്യാറാക്കാണോ? എങ്കിൽ മാവ് ഇതുപോലെ തയ്യാറാക്കിക്കോളൂ…

ഒരു ഇൻസ്റ്റൻ്റ് ദേശ മാവ് റെസിപ്പി നോക്കിയാലോ? ഇനി ദോശമാവ് ഇതുപോലെ തയ്യാറാക്കിക്കോളൂ.. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • റവ
  • തൈര്
  • അവൽ
  • വെള്ളം
  • ബേക്കിങ് സോഡ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് റവയിലേയ്ക്ക് ഒരു കപ്പ് തൈര്, ഒരു ടേബിൾസ്പൂൺ കുതിർത്തു വെച്ച അവൽ, ആവശ്യത്തിന് ഉപ്പും കാൽ കപ്പ് വെള്ളവും ഒഴിച്ച് അരച്ചെടുക്കാം. ഒരു ടീസ്പൂൺ ബേക്കിങ് സോഡ അരച്ചെടുത്ത മാവിൽ ചേർത്തിളക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം.