പി വി അൻവറിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. ഇന്ന് തെരുവിലെ രാഷ്ട്രീയക്കാരനായി പി വി അൻവർ മാറിയതിൽ ദുഖമുണ്ടെന്ന് സുധാകരൻ പറഞ്ഞു. തന്നോടൊപ്പം വളർന്ന പഴയ കോൺഗ്രസുകാരനാണ് അൻവറെന്നും അദ്ദേഹം പറഞ്ഞു.
അൻവർ യുഡിഎഫിലേക്ക് ഇനി തിരിച്ചു വരണ്ടെന്ന് പറയില്ല. രാഷ്ട്രീയ പതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.