ഇനി ഐസ് ക്രീം കടയിൽ നിന്നും വാങ്ങിക്കേണ്ട, കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന മാങ്ങാ ഐസ് ക്രീം തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- മാങ്ങ
- പഞ്ചസാര
- വിപ്പിങ് ക്രീം
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത മാങ്ങ വെള്ളം ചേർക്കാതെ അരച്ചെടുക്കാം. ഒരു കപ്പ് വിപ്പിങ് ക്രീമിലേയ്ക്ക് പഞ്ചസാര പൊടിച്ചത് ചേർത്ത് അടിച്ചെടുക്കാം. അതിലേയ്ക്ക് മാങ്ങ അരച്ചതും ലഭ്യമെങ്കിൽ വാനില എസെൻസും ഫുഡ് കളറും ചേർക്കാം. ശേഷം ഒരിക്കൽ കൂടി മിക്സിയിലോ ബീറ്റർ ഉപയോഗിച്ചോ ബ്ലൻഡ് ചെയ്യാം. ഈ മിശ്രിതം ഒരു ചെറിയ ബൗളിലേയ്ക്കു മാറ്റി എട്ട് മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കാം.