വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു മുട്ട ബജ്ജി ഉണ്ടാക്കിയാലോ? ചായക്കടയിലെ അതേ സ്വാദിൽ തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- പുഴുങ്ങിയ മുട്ട- ആവശ്യത്തിന്
- കടലമാവ്- 1/2 കപ്പ്
- മുളകുപൊടി- 1 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി- 1 ടീസ്പൂൺ
- ഗരം മസാല- 1 ടീസ്പൂൺ
- ജീരകം- 1 ടീസ്പൂൺ
- അയമോദകം- 1/2 ടീസ്പൂൺ
- സവാള- 1 ചെറുതായി അരിഞ്ഞത്
- കറിവേപ്പില- ആവശ്യത്തിന്
- മല്ലിയില- ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
- ഉപ്പും- ആവശ്യത്തിന്
- കടലമാവ്- 1/2 കപ്പ്
- അരിപ്പൊടി- 1/4 കപ്പ്
- മൈദ- കാൽ കപ്പ്
- ജീരക പൊടി- 1 സ്പൂൺ
- മഞ്ഞൾ പൊടി- 1/2 സ്പൂൺ
- ഏലയ്ക്ക പൊടിച്ചത്- 1/2 സ്പൂൺ
തയ്യാറാക്കുന്ന വിധം
മുട്ട ആദ്യം തന്നെ വൃത്തിയായി കഴുകി വെള്ളത്തിൽ ഉപ്പ് ചേർത്ത് പുഴുങ്ങാൻ വയ്ക്കാം. പുഴുങ്ങിയെടുത്ത മുട്ട തണുത്തതിനു ശേഷം തോട് കളഞ്ഞ് രണ്ട് കഷ്ണങ്ങാക്കി പകുത്ത് വയ്ക്കാം. കടലമാവിലേയ്ക്ക്, അരിപ്പൊടി, മൈദപ്പൊടി, ജീരകം പൊടിച്ചെടുത്തത്, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഗരംമസാല, കാശ്മീരിമുളകുപൊടി, ഉപ്പ്, ഏലയ്ക്കപ്പൊടി എന്നിവ ചേർക്കാം. ഇതിലേയ്ക്ക് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം.
രണ്ടായി മുറിച്ച മുട്ടയുടെ മഞ്ഞക്കരുക്കൾ ഒരു ബൗളിലേയ്ക്കു മാറ്റി കുരുമുളകുപൊടിയും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് സവാളയും മുട്ടയുടെ മഞ്ഞയും, കുറച്ച് മല്ലിയിലയും കറിവേപ്പിലയും ചേർത്തു വഴറ്റാം. പകുത്തെടുത്ത മുട്ട കഷ്ണങ്ങൾക്കുള്ളിൽ സവാള വഴറ്റിയെടുത്തത് വയ്ക്കാം. ഇത് കടലമാവിൽ മുക്കിയെടുക്കാം.