ഒരു കിടിലൻ ചിക്കൻ റെസിപ്പി നോക്കിയാലോ? നല്ല മസാല ചിക്കൻ. അതും ഒരു തുള്ളി എണ്ണ പോലും ചേർക്കാതെ തന്നെ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കിയെടുക്കാം. അതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചെടുത്തത് ഒരു ടീസ്പൂൺ, ഒരു ടീസ്പൂൺ കാശ്മീരിമുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം. മസാല പുരട്ടിയ ചിക്കൻ ഒരു മണിക്കൂറെങ്കിലും മാറ്റി വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ചിക്കൻ കഷ്ണങ്ങൾ വയ്ക്കാം. മുകളിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് നന്നായി വേവിച്ചെടുക്കാം.