Sports

നേഷൻസ് ലീ​ഗ് സെമിയിൽ ജർമനിയെ വീഴ്ത്തി പോർച്ചു​ഗൽ ഫൈനലിലേക്ക് | Nations League

ജർമനിയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് പോർച്ചു​ഗൽ തോൽപ്പിച്ചത്

റൊണാൾഡോയുടെ ​ഗോളിൽ നേഷൻസ് ലീ​ഗ് സെമിയിൽ ജർമനിയെ വീഴ്ത്തി വീണ്ടും പോർച്ചു​ഗൽ ഫൈനലിലേക്ക്.  ജർമനിയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് പോർച്ചു​ഗൽ തോൽപ്പിച്ചത്. റൊണാൾഡോയുടെ വകയായിരുന്നു പോർചുഗലിന്റെ വിജയ ഗോൾ. ​ഗോൾ രഹിത ആദ്യ പകുതി. രണ്ടാം പകുതിയിൽ‌ ഫ്ലോറിയൻ വിർട്സിലൂടെ 40-ാം മിനിറ്റിൽ ജർമനി മുമ്പിലെത്തി.

കൺസെയ്‌സാവോയിലൂടെ 63-ാം മിനിറ്റിൽ സമനില പിടിച്ച പോർച്ചു​ഗലിനെ 68-ാം മിനിറ്റിലെ ​ഗോളിലൂടെ റൊണാൾഡോ ഫൈനലിൽ എത്തിക്കുകയായിരുന്നു. നുനോ മെൻഡിസ് നൽകിയ ക്രോസ് വലയിലെത്തിച്ചായിരുന്നു റൊണാൾഡോയുടെ വിജയ ​ഗോൾ.

സ്‌പെയ്‌നും ഫ്രാൻസും തമ്മിലുള്ള മറ്റൊരു സെമി മത്സരം ഇന്ന് അർധരാത്രി നടക്കും. ഈ മത്സരത്തിലെ വിജയികളായിരിക്കും ഫൈനലിൽ പോർച്ചു​ഗലിനെ നേരിടുന്നത്.

content highlight:  Nations League