നിലമ്പൂരിലേത് അനാവശ്യ തിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അനാവശ്യമായ തെരഞ്ഞെടുപ്പാണെന്ന് അദ്ദേഹം മുൻപും പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പ് വരുത്തി വെച്ചവർ തന്നെ വീണ്ടും മത്സരിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്ത്യ സഖ്യത്തിന്റെ നാല് സ്ഥാനാർത്ഥികളാണ് അവിടെ മത്സരിക്കുന്നത്. എൽഡിഎഫും യുഡിഎഫും എസ്ഡിപിഐയും പിവി അൻവറും ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാണ്. ബിജെപി മാത്രമാണ് ഒറ്റയ്ക്ക് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.