സംസ്ഥാനത്ത് ബക്രീദിന് സര്‍ക്കാര്‍ അവധി ശനിയാഴ്ച മാത്രം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രണ്ട് ദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ നാളത്തെ അവധിയാണ് മറ്റെന്നാളത്തേക്ക് മാറ്റിയത്.
നേരത്തെ ബക്രീദ് ജൂൺ ആറിനാവും എന്ന കണക്ക് കൂട്ടലിൽ വെളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ജൂൺ ഏഴിലേക്ക് മാറ്റിയത്.
അതേസമയം വ്യാഴാഴ്ചയാണ് ദുല്‍ഹജ് ഒന്ന്. ജൂണ്‍ ആറിനാണ് അറഫ് നോമ്പ്. ഗൾഫിൽ എല്ലാ രാജ്യങ്ങളിലും ബുധനാഴ്ച ദുൽഹജ് ഒന്നായിരിക്കും ജൂൺ അഞ്ചിന് അറഫാ ദിനവും ആറിന് ബലി പെരുന്നാൾ ആഘോഷിക്കുകയും ചെയ്യും. യുഎഇ, സൗദി, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലെല്ലാം ജൂൺ ആറിന് തന്നെയായിരിക്കും ബലി പെരുന്നാൾ.